Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബസ് ജീവനക്കാരൻ പിടിയിൽ
ആലുവ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരൻ പിടിയിൽ. ഏലൂർ കോഴിപ്പനാട്ട് പറമ്പിൽ നിസാമിനെയാണ് (24) ആലുവ പൊലീസ് പിടികൂടിയത്. യാത്രക്കാരിയായ പെൺകുട്ടിയുമായി ഇയാൾ ചങ്ങാത്തം സ്ഥാപിക്കുകയായിരുന്നു.
കളമശ്ശേരി ഭാഗത്ത് ഒളിവിൽ താമസിക്കവെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐ മുഹ്സിൻ മുഹമ്മദ് സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്. ഹാരിസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.