Posted On
date_range Updated On
date_range നിലയ്ക്കലിൽ ആന്ധ്രാ തീർത്ഥാടകരുടെ ബസിനു നേരെ ആക്രമണം
പമ്പ: ശബരിമല ദർശനത്തിനെത്തിയ ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ ബസിന് നേരെ ആക്രമണം. നിലയ്ക്കലിൽ പാർക്കിങ് ഏരി യയിൽ വെച്ച് പ്രതിഷേധക്കാർ ബസിെൻറ ചില്ല് തകർത്തു. യുവതികൾ ദർശനത്തിന് എത്തിയെന്ന സംശയത്തെ തുടർന്നാണ് ബസി ന് നേരെ കല്ലേറുണ്ടായത്.
പാര്‍ക്കിങ്ങിനായി എത്തിയ ബസില്‍ യുവതികളെ കണ്ടതോടുകൂടെ തമിഴ്‌നാട് സ്വദേശികളായ പ്രതിഷേധക്കാര്‍ വാഹനം തടയുകയും അവരുമായി വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെ പ്രതിഷേധക്കാർ വാഹനത്തിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
തങ്ങള്‍ ദര്‍ശനത്തിന് എത്തിയതല്ലെന്നും കൂടെയുള്ള ദര്‍ശനം നടത്തുമ്പോള്‍ നിലയ്ക്കലിൽ നിൽക്കുമെന്നും സ്ത്രീകൾ വ്യക്തമാക്കി. ഇതോടെ പ്രതിഷേധക്കാർ പിൻമാറുകയായിരുന്നു. വാഹനം ആക്രമിച്ചവർക്കെതിരെ നിലയ്ക്കൽ പോലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.