പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; മരിച്ചത് സ്കൂൾ അധ്യാപിക

മ​ട​വൂ​ർ (കോഴിക്കോട്): ത​ല​യാ​ട് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. പ​ന​ക്കോ​ട് ജെ.​ഐ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി​രു​ന്ന പു​ല്ലാ​ളൂ​ർ എ​ര​ഞ്ഞോ​ത്ത് സ​ലീ​ന (43) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ക്ക​യം റോ​ഡി​ല്‍ സെ​ന്റ് ജോ​ര്‍ജ് പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള റ​ബ​ര്‍ തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​ല​യാ​ട് ഭാ​ഗ​ത്ത് പ​ള്ളി​പ്പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന് എ​ത്തി​യ​വ​രാ​ണ് സം​ഭ​വം കാ​ണു​ന്ന​ത്. ഇ​വ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ടു​വ​ള്ളി​യി​ലും മ​ട​വൂ​രി​ലും സ്കൂ​ളി​ലും സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലും അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു. പി​താ​വ്: മൊ​യ്തീ​ൻ. മാ​താ​വ്: ആ​യി​ശ. ഭ​ർ​ത്താ​വ്: നെ​ല്ലൂ​ളി അ​സീ​സ്. മ​ക​ൻ: ഷാ​മി​ൽ.പി​താ​വ്: മൊ​യ്തീ​ൻ. മാ​താ​വ്: ആ​യി​ശ.

Tags:    
News Summary - Burnt body of woman found in madavoor identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.