റെ​യി​ൽ​വേ പാ​ള​ത്തി​ന​ടു​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഭ​ണ്ഡാ​ര​വും പ​ട്ടി​ൽ പൊ​തി​ഞ്ഞ ചെ​റി​യ താ​ലി​ക​ളും

മൂന്ന് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

വടകര: കുരിയാടി തീരമേഖലയിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. കുരിയാടി ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഗുളികന്റെ ഭണ്ഡാരവും നമ്പോലന്റെ വളപ്പില്‍ കുടുംബ ക്ഷേത്രത്തിലെ ഭണ്ഡാരവും മോഷ്ടാവ് കൊണ്ടുപോയി.

അറക്കല്‍കണ്ടി മുത്തപ്പന്‍ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. ക്ഷേത്ര കമ്മിറ്റി ഓഫിസ് തകര്‍ത്തനിലയിലാണ്. ക്ഷേത്രത്തിൽനിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള റെയില്‍ പാളത്തിനടുത്തുനിന്ന് ഗുളികന്റ ഭണ്ഡാരം തുറക്കാന്‍കഴിയാതെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.

കുടുംബക്ഷേത്രത്തില്‍നിന്ന് കവര്‍ന്ന ഭണ്ഡാരത്തിലെ പട്ടുകളും പട്ടുകളിൽ പൊതിഞ്ഞ സ്വർണത്താലികളും ഒരു കിലോമീറ്റർ അകലെയുള്ള റെയിൽപാളത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ടനിലയിലും കണ്ടെത്തി. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    
News Summary - Burglary in three temples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.