Posted On
date_range Updated On
date_range കൊച്ചിയിൽ വീണ്ടും വൻ കവർച്ച; ആലുവയിൽ 100 പവനും ലക്ഷം രൂപയും കവർന്നു
ആലുവ: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 100 പവനും ലക്ഷം രൂപയും കവർന്നു. മഹിളാലയം കവലയിൽ പടിഞ്ഞാറേ പറമ്പിൽ അബ്ദുല്ലയുടെ വീട്ടിലായിരുന്നു കവർച്ച. ഞായറാഴ്ച രാവിലെ 7.30ഓടെ കുടുംബം മമ്പുറത്ത് സന്ദർശനത്തിന് പോയിരുന്നു. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.
വീടിന് പിന്നിലെ കതകിെൻറ താഴ് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വാക്കത്തിയും പിക്കാസും വീടിനകത്ത് കണ്ടെത്തി. വീട് മുഴുവൻ വലിച്ചുവാരി പരിശോധിച്ച നിലയിലാണ്. എസ്.പി എ.വി. ജോർജ് ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി. വിവാഹാവശ്യത്തിന് ലോക്കറിൽനിന്ന് എടുത്തതായിരുന്നു സ്വർണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.