കൈക്കൂലി; സബ് രജിസ്ട്രാര്‍ ഓഫിസിലെ സീനിയർ ക്ലർക്കിന് സസ്പെൻഷൻ

കട്ടപ്പന: കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്ന് സബ് രജിസ്ട്രാര്‍ ഓഫിസിലെ സീനിയർ ക്ലർക്കിന് സസ്പെൻഷൻ.

കട്ടപ്പന സബ് രജിസ്ട്രാർ ഓഫിസിലെ സീനിയർ ക്ലർക്ക് എസ്. കനകരാജിനെയാണ് സസ്പെൻഡ് ചെയ്തത്. സബ് രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ വിജിലൻസ് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.

പേഴ്സനൽ കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനേക്കാൾ തുക പരിശോധനയിൽ കണ്ടെത്തിയിരുന്നു. 3470 രൂപയാണ് കനകരാജിൽനിന്ന് വിജിലൻസ് സംഘം പിടിച്ചെടുത്തത്.

Tags:    
News Summary - Bribery; Suspension of Senior Clerk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.