Posted On
date_range Updated On
date_range ബ്രൂവറി: മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ സമിതി രൂപീകരിച്ചു
തിരുവനന്തപുരം: ബ്രൂവറികള്‍ക്കും ബോട്‌ലിങ് കോമ്പൗണ്ടിങ് ആൻറ് ബ്ലെന്‍ഡിങ് യൂനിറ്റുകള്‍ക്കും അനുമതിക്കു വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അര്‍ഹത സംബന്ധിച്ച് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ സമിതി രൂപീകരിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ( നികുതി ) അധ്യക്ഷയും എക്‌സൈസ് കമ്മീഷണര്‍, ജോയിൻറ് എക്‌സൈസ് കമ്മിഷണര്‍ (ഇ.സി.ആര്‍.ബി), ഡെപ്യൂട്ടി സെക്രട്ടറി (നികുതി വകുപ്പ്) എന്നിവര്‍ അംഗങ്ങളുമായാണ് സമിതി രൂപീകരിച്ചത്. മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഒക്ടോബര്‍ 31നകം സമിതി ശുപാര്‍ശ സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.