?????? ?????? (12)

പൊന്നാനി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു

മലപ്പുറം: പൊന്നാനി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. തോട്ടുങ്ങൽ മജീദി​​​​െൻറ മകൻ മുസബിർ (12) ആണ് കൂട്ടായി വാടിക് കൽ തൂക്ക്പാലത്തിന് സമീപം മുങ്ങി മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. തോണിയിൽ കളിക്കുന്നതിനിടെ പുഴയിൽ വീണ് ചെളിയിൽ താഴുകയായിരുന്നു,

നാട്ടുകാരും തിരൂർ അഗ്നിശമന സേന യൂണിറ്റും നടത്തിയ തിരച്ചിലിൽ 10.30 തോടെ കണ്ടെത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എടക്കനാട് ജി.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുസബിർ. മാതാവ്: ബീവാത്തുമോൾ, സഹോദരങ്ങൾ: മുബഷിർ ,മുനവിർ

Tags:    
News Summary - boy drown to death in ponnani river-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.