Posted On
date_range Updated On
date_range ബോംബ് ഭീഷണി: തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്
തിരുവനന്തപുരം: മുംബൈ -തിരുവനന്തപുരം വിമാനത്തിൽ ബോംബ് ഭീഷണി. തുടർന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്തു. മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. എഐസി 657 എന്ന വിമാനത്തിൽ ബോംബ് വെച്ചതായി മുന്നറിയിപ്പ് സന്ദേശം ലഭിക്കുകയായിരുന്നു.
ഇതേതുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. പുലർച്ചെ 5.45 നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്തത്. വിമാനത്തിന് അകത്താണ് ബോംബ് ഭീഷണി ഉയർന്നത് എന്നാണ് വിവരം. പൈലറ്റിനാണ് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. ഉടൻ എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. യാത്രക്കാരെ പുറത്തിറക്കി വിശദ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.