Posted On
date_range Updated On
date_range ഇരിട്ടിയിൽ നാടൻ ബോംബുകൾ കണ്ടെത്തി
ഇരിട്ടി: ടൗണിനടുത്ത് നാടൻ ബോംബുകൾ കണ്ടെത്തി. പയഞ്ചേരിമുക്കിലെ സ്വകാര്യ ഐ.ടി.സിയുടെ പിറകുവശത്തെ ആളൊഴിഞ്ഞ പറമ്പിലാണ് പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ആറ് നാടൻ ബോംബുകൾ കണ്ടെത്തിയത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ബോംബുകൾ കണ്ടെടുത്തത്. കണ്ണൂർ ബോംബ് സ്ക്വാഡ് എസ്.ഐ ടി.വി. ശശിധരെൻറ നേതൃത്വത്തിൽ പി.എൻ. അജിത് കുമാർ, സി. ധനീഷ്, ശ്രീകാന്ത്, ഇരിട്ടി എസ്.ഐ മജീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ബോംബുകൾ നിർവീര്യമാക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.