Posted On
date_range Updated On
date_range പയ്യന്നൂരിൽ ബി.ജെ.പി ഒാഫീസിനു നേരെ ബോംബേറ്
കണ്ണൂർ: പയ്യന്നൂരിൽ ബി.ജെ.പി ഓഫീസിനു നേരെ ബോംബേറ്. പയ്യന്നൂർ നിയോജക മണ്ഡലം ഓഫീസ് പ്രവർത്തിക്കുന്ന മാരാർജി മന്ദിരത്തിന് നേരയാണ് ബോംബേറ് നടന്നത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വാഹനത്തിലെത്തിയവരാണ് ബോംബെറിഞ്ഞത്.
രാവിലെ ഒമ്പതു മണിക്ക് സി.പി.എം പ്രവർത്തകൻ ഷിനുവിന് നേരെ അക്രമം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ബോംബേറുണ്ടായത്. ബി.െജ.പി പ്രവർത്തകൻ രജിത്തിനു നേരെയും അതിക്രമം ഉണ്ടായി. പരിക്കേറ്റ ഇരുവരേയും പയ്യന്നൂരിലെ വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.