Posted On
date_range Updated On
date_range ദുരൂഹ സാഹചര്യത്തിൽ കാണാതായ കർഷകന്‍റെ മൃതദേഹം കണ്ടെത്തി
മീനങ്ങാടി: കാരാപ്പുഴ ഡാമിനു സമീപം ദുരൂഹ സാഹചര്യത്തിൽ കാണാതായ കർഷകന്‍റെ മൃതദേഹം കണ്ടെത്തി. ചെക്ക് ഡാമിനു സമീപത്തുനിന്നാണ് കുണ്ടുവയലില്‍ കീഴാനിക്കല്‍ സുരേന്ദ്രന്‍റെ (59) മൃതദേഹം തുർക്കി ജീവൻ രക്ഷാ സമിതി പ്രവർത്തകർ കണ്ടെത്തിയത്.
കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപം കുണ്ടുവയല്‍ഭാഗത്ത് പുല്ലരിയാൻ പോയ സുരേന്ദ്രനെ ബുധനാഴ്ച ഉച്ചക്കാണ് കാണാതായത്. മുതലയോ മറ്റേതെങ്കിലും ജീവിയോ വലിച്ച് കൊണ്ടുപോയതാകാമെന്ന സംശയത്തിലായിരുന്നു അധികൃതർ. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ അടയാളമുണ്ട്. സുരേന്ദ്രന്‍റെ കരച്ചില്‍ കേട്ടതായി നാട്ടുകാരും പറഞ്ഞിരുന്നു.
ഫയര്‍ഫോഴ്‌സും മീനങ്ങാടി പൊലീസും പള്‍സ് എമര്‍ജൻസി ടീം അംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബുധനാഴ്ച കണ്ടെത്താനായില്ല. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.