Posted On
date_range Updated On
date_range കുഞ്ഞിന്‍റെ മൃതദേഹം നായ്ക്കൾ കടിച്ചുകീറിയ നിലയിൽ; ദമ്പതികൾ കസ്റ്റഡിയിൽ
തൊടുപുഴ: ഇടുക്കി അരമനപ്പാറയിൽ ജനിച്ചയുടനുള്ള കുഞ്ഞിന്‍റെ മൃതദേഹം നായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏലത്തോട്ടത്തിലാണ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ തൊഴിലാളികൾ കണ്ടെത്തിയത്. തുടർന്ന് രാജാക്കാട് പൊലീസിൽ വിവരമറിയിച്ചു. ഝാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാസംതികയാതെ ജനിച്ച കുഞ്ഞ് മരിക്കുകയായിരുന്നെന്നും അതിനാൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഇവർ പൊലീസിന് മൊഴി നൽകി. ദമ്പതികളെ കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.