മലപ്പുറം: പൊന്നാനിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ ഡോക്ടർമാർക്കും നഴ്സിനുമെതിരെ നടപടി. സംഭവത്തിൽ ഡോക്ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന കണ്ടെത്തിയിരുന്നു. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് രക്തം നൽകിയത്. രണ്ട് താൽകാലിക ഡോക്ടർമാരെ പിരിച്ചു വിടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പൊന്നാനി മാതൃശിശു ആശുപത്രിയിലാണ് ഗർഭിണിക്ക് രക്തം മാറി നൽകിയത്. പാലപ്പെട്ടി സ്വദേശി റുക്സാന(26)ക്കാണ് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകിയത്. റുക്സാനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രക്തക്കുറവ് അനുഭവിക്കുന്ന വ്യക്തിയാണ് റുക്സാന.
രക്തം മാറിക്കയറ്റിയ ഉടൻ ഇവർക്ക് രക്തം മാറിക്കയറ്റിയ ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് രക്തം കയറ്റുന്നത് നിർത്തിവെച്ചു. സംഭവത്തിൽ മലപ്പുറം ജില്ല മെഡിക്കൽ ഓഫിസർ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയിരുന്നു. അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.