കണ്ണൂരിൽ കടകംപള്ളിക്ക്​ കരി​െങ്കാടി: യുവ​േമാർച്ച പ്രവർത്തകർ അറസ്​റ്റിൽ

കണ്ണൂർ: ദേവസ്വം വകുപ്പ്​ മന്ത്രി കടകംപള്ളി സുരേന്ദ്രന്​ നേരെ കരി​െങ്കാടി കാണിക്കാനുള്ള യുവമോർച്ച പ്രവർത്തകരുടെ ശ്രമം പൊലീസ്​ തടഞ്ഞു. കരി​െങ്കാടിയുമായി എത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

തിങ്കളാഴ്​ച രാവിലെ കണ്ണൂരിൽ ട്രെയിനിറങ്ങു​േമ്പാൾ തന്നെ മ​ന്ത്രിക്ക്​ കര​ി​െങ്കാടി കാണിക്കുമെന്ന സൂചനയെ തുടർന്ന്​ ​െറയിൽവെ സ്​റ്റേഷൻ പരിസരത്ത്​ കനത്ത പൊലീസ്​ സുരക്ഷ ​ഏർപ്പെടുത്തിയിരുന്നു.

അതിഥിമന്ദിരത്തിൽ നിന്ന്​ പതിനൊന്ന്​ മണിയോടെ പരിപാടികളിൽ പ​​െങ്കടുക്കാൻ പുറപ്പെട്ട മന്ത്രിയെ കരി​െങ്കാടി കാണിക്കാനായി നഗരത്തിൽ എസ്​.ബി.​െഎ.മെയിൻ ബ്രാഞ്ചിന്​ സമീപം​ ഇരുപതോളം യുവമോർച്ച പ്രവർത്തകർ എത്തി​. എന്നാൽ പൊലീസ്​ ഇവരെ അറസ്​റ്റ്​ ചെയ്​ത്​ നീക്കിയശേഷമാണ്​ മന്ത്രിയുടെ വാഹനവ്യൂഹം എത്തിയത്​.

Tags:    
News Summary - Black Flag to Kadakampalli - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.