ശർക്കരയിൽ ക​ണ്ടെത്തിയ കരിവണ്ട്

റേഷൻ കടയിൽനിന്ന്​ ലഭിച്ച ശർക്കരയിൽ കരിവണ്ട്

ആലുവ: റേഷൻ കടയിൽനിന്ന്​ ലഭിച്ച ഓണക്കിറ്റിലെ ശർക്കരയിൽ കരിവണ്ട്. ചാലക്കൽ ദാറുസ്സലാം സ്കൂളിന് സമീപത്തെ റേഷൻ കടയിൽനിന്ന്​ കുട്ടമശ്ശേരി മുട്ടത്തുകുടി കരോട്ട് വീട്ടിൽ മാഹിന് ലഭിച്ച ഭക്ഷ്യധാന്യക്കിറ്റിലെ ശർക്കരയിലാണ് ചത്ത കരിവണ്ട് കാണപ്പെട്ടത്.

ഇതുസംബന്ധിച്ച് മാഹിൻ ആലുവ താലൂക്ക് സപ്ലൈ ഓഫിസർക്ക് പരാതി അയച്ചു. കുറച്ചുദിവസം മുമ്പ്​ ചാലക്കൽ റേഷൻ കടയിൽനിന്ന്​ ലഭിച്ച ഓണക്കിറ്റിൽനിന്ന്​ ശനിയാഴ്​ചയാണ് ശർക്കരക്കവർ തുറന്നത്.

ശർക്കരക്കുള്ളിൽ ഒട്ടിപ്പിടിച്ചു കിടക്കുകയാണ് കരിവണ്ട്. ഉപയോഗത്തിനുമുമ്പ് കണ്ടതുകൊണ്ട് മാറ്റിവെക്കാൻ സാധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.