പയ്യന്നൂരിൽ ബി.ജെ.പി ഹർത്താൽ

കണ്ണൂർ: പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ബുധനാഴ്​ച ബി.ജെ.പി ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട്​ ആറു വരെയാണ്​ ഹർത്താൽ. ബി.ജെ.പി-ആർ.എസ്​.എസ്​ ഒാഫിസുകൾക്കുനേരെയും പ്രവർത്തകരുടെ വീടുകൾക്കുനേരെയും ചൊവ്വാഴ്​ച നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ്​ ഹർത്താലെന്ന്​ ബി.ജെ.പി ജില്ല കമ്മിറ്റി ഒാഫിസിൽനിന്ന്​ അറിയിച്ചു. പത്രം, പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്​. 

Tags:    
News Summary - bjp harthal in payyannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.