Posted On
date_range Updated On
date_range ഹർത്താൽ എന്തിനെന്ന് ബി.ജെ.പി വ്യക്തമാക്കണം -മുഖ്യമന്ത്രി
ന്യൂഡൽഹി: ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വേണുഗോപാൽ നായരുടെ മരണം നിർഭാഗ്യകരമെന്ന ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇൗ വിഷയത്തിൽ ബി.ജെ.പി എന്തിന് ഹർത്താൽ ആചരിക്കുന്നുവെന്ന് വ്യക്തമാക ്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി കേരളാ ഹൗസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
വേണുഗോപാലൻ നായരുടെ െമാഴി മജിസ്ട്രേറ്റും ഡോക്ടറും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ബി.ജെ.പി പറയുന്ന ഒരു പ്രശ്നവും ഉന്നയിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന് വല്ല ധാരണയും നാടിെൻറ പുരോഗതിയുടെ കാര്യത്തിലുണ്ടെങ്കിൽ അവരും ഗൗരവമായി ആലോചിക്കേണ്ട കാര്യമാണിതെന്നും ഹർത്താൽ ഉദ്ധരിച്ച് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.