Posted On
date_range Updated On
date_range വട്ടിയൂർകാവിൽ കുമ്മനം; കോന്നിയിൽ കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥി പട്ടിക തയാറായി. വട്ടിയൂർകാവിൽ കുമ്മനം രാജശേഖരനും കോന ്നിയിൽ കെ. സുരേന്ദ്രനും മത്സരിക്കും.
എറണാകുളത്ത് രാജഗോപാൽ, അരൂരിൽ യുവമോർച്ച നേതാവ് പ്രകാശ് ബാബു, മഞ്ചേശ്വരത്ത് സതീഷ് ചന്ദ്ര ഭണ്ഡാരിയും മത്സരിക്കും.
ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇന്നുതന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഡൽഹിയിൽ യോഗം ചേർന്ന് പട്ടിക ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
മത്സരിക്കാൻ താൽപര്യമില്ലെന്ന് കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. പക്ഷേ ബി.ജെ.പി സംസ്ഥാന നേതൃയോഗം തയാറാക്കിയ പട്ടികയിൽ ഇരുവരെയും ഉൾപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.