ലഹരിമരുന്ന്​ കടത്ത്​: ഇ.ഡി ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലെത്തി


ബംഗളൂരു: ലഹരി മരുന്ന്​ കേസിലെ പ്രതിയുമായി സാമ്പത്തിക ഇടപാടിൽ എൻഫോഴ്​സ്​മെൻറ്​ ഡയറക്​​ടറേറ്റി​െൻറ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ ബിനീഷ് കോടിയേരി ബെംഗളൂരുവിലെത്തി. സഹോരൻ ബിനോയ്​ കോടിയേരിക്കും സു​ഹൃത്തു​ക്കൾക്കുമൊപ്പമാണ്​ ബിനീഷ്​ ബംഗളൂരുവിലെത്തിയിരിക്കുന്നത്​. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചോ ബംഗളൂരുവിൽ വെച്ചോ ബിനീഷ്​ മാധ്യമങ്ങളോട്​ സംസാരിച്ചില്ല.

ശാന്തിനഗറിലെ ഇ.ഡി ഓഫീസിൽ നാളെ രാവിലെ 11ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ്​ ബിനീഷിന് നോട്ടീസ്​ നൽകിയിരിക്കുന്നത്​. ​നേരത്തെ ഇ.ഡി ഉദ്യോഗസ്ഥർ ബിനീഷിനെ 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

ബംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന്​ കേസിലെ സാമ്പത്തിക ഇടപാട്​ സംബന്ധിച്ചാണ്​ ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്​ വിളിപ്പിച്ചിരിക്കുന്നത്​. കേസുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ അനൂപ്​ മുഹമ്മദി​െൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ ബിനീഷിനെ ചോദ്യം ചെയ്യുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.