Posted On
date_range Updated On
date_range ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
തിരൂരങ്ങാടി: ദേശീയപാത പൂക്കിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കക്കാട് തയ്യിൽ അബ്ദുൽ അഷ്റഫിെൻറ മകൻ മിൻഹാജ് റഹ്മാനാണ് (19) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ മിൻഹാജിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സക്കിടെ ഉച്ചയോടെ മരിക്കുകയായിരുന്നു. കോട്ടക്കൽ സ്വകാര്യ സ്ഥാപനത്തിൽ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന മിൻഹാജ് ക്ലാസിന് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്.
തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച രാവിലെ 11.30ന് കക്കാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും. മാതാവ്: സലീന. സഹോദരങ്ങൾ: ശമാഹറിൻ, മിൻഷാദ് റഹ്മാൻ, മഹ്ജബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.