Posted On
date_range Updated On
date_range ബിജുരമേശിെൻറ ശബ്ദരേഖ എഡിറ്റ് ചെയ്തതെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: മുൻമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ പരാതിക്കാരനായ ബിജുരമേശിെൻറ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി. അഹമ്മദാബാദിലെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ശബ്ദരേഖ പൂർണമല്ലെന്നും എഡിറ്റ് ചെയ്തതാണെന്നും കണ്ടെത്തിയത്. ഇതുസംബന്ധിച്ച് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. അതിനാൽ ഇൗ ശബ്ദരേഖ കേസിൽ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും വിജിലൻസ് വിശദീകരിച്ചു. ബാർ കോഴവിവാദം സംബന്ധിച്ച രണ്ടാമത്തെ തുടരന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
നേരത്തേ കെ.എം. മാണിക്കെതിരെ തെളിവില്ലെന്നും അതിനാൽ കേസ് ഉപേക്ഷിക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. അതാണ് വീണ്ടും തുടരന്വേഷണം നടക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇൗമാസം നാലിന് കോടതി പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.