Posted On
date_range Updated On
date_range വെള്ളാപ്പള്ളിക്കെതിരെ അഴിമതി ആരോപണങ്ങളുമായി ബിജു രമേശ്
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണങ്ങളുമായി ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ്. അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടനാട്ടില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പിന്‍െറ രേഖകളും തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറും. എസ്.എന്‍.ഡി.പി കുട്ടനാട് യൂനിയന്‍ മുന്‍ കൗണ്‍സിലറും ബി.ഡി.ജെ.എസ് നേതാവുമായ സന്തോഷ് ശാന്തി അഴിമതിയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ വിവരങ്ങളടങ്ങുന്ന കത്തും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. മുഖ്യമന്ത്രി നേരിട്ട് അന്വേഷണത്തിന്‍െറ ചുക്കാന്‍ പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.