ബെവ്​ക്യു ആപിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ച്​​ സർക്കാർ; ലക്ഷ്യം ഓണക്കാല വിൽപന

തിരുവനന്തപുരം: ബെവ്​ക്യു ആപ്​ വഴിയുള്ള മദ്യവിൽപനക്ക്​ ഇളവുകൾ അനുവദിച്ച്​ സംസ്ഥാന സർക്കാർ. ആപ്​ വഴി വിതരണം ചെയ്യുന്ന ടോക്കണുകളുടെ എണ്ണം ഉയർത്താൻ സർക്കാർ തീരുമാനിച്ചു. പ്രതിദിനം ഒരു മദ്യശാലയിൽ ഇനി മുതൽ 600 ടോക്കണുകൾ വിതരണം ചെയ്യും. നേരത്തെ 400 എണ്ണം നൽകിയിരുന്ന സ്ഥാനത്താണിത്​.

മദ്യവിൽപനയുടെ സമയവും ദീർഘിപ്പിച്ചിട്ടുണ്ട്​. ​ഒമ്പത്​ മണി മുതൽ ഏഴ്​ മണി വരെയായാണ്​ സമയ മാറ്റം​. എന്നാൽ, ബാറുകളിൽ നേരത്തെയുള്ള രീതി തുടരും. ബാറുകളിലെ അനധികൃത മദ്യവിൽപന തടയാൻ കർശന പരിശോധന നടത്തുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

ബെവ്​ക്യു ആപ്പി​െൻറ ഗുണം ബാറുകൾ കൊണ്ടുപോകുന്നുവെന്നും ബിവറേജ്​സ്​ കോർപ്പറേഷന്​ വലിയതോതിൽ വരുമാനനഷ്​ടമുണ്ടെന്നുമുള്ള വിമർശനങ്ങൾക്കിടെയാണ്​ കോർപ്പറേഷന്​ അനുകൂലമായി ആപിൽ മാറ്റം വരുത്തുന്നത്​.

Tags:    
News Summary - BevQ app change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.