ബെവ്​കോയിൽ ബോണസ്​ 85,000; കുറക്കണമെന്ന്​ ധനവകുപ്പി​െൻറ ആവശ്യം

തിരുവനന്തപുരം: ബീവറേജസ്​ കോർപ്പറേഷനിലെ ബോണസ്​ കുറക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക്​ ധനവകുപ്പി​​െൻറ കത്ത്​. 85,000 രൂപ ബെവ്​കോയിലെ ബോണസായി നിശ്​ചയിച്ചിരുന്നു. വലിയ തോതിലുള്ള ബോണസി​​െൻറ ധനപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ലെന്നാണ്​ ധനവകുപ്പ്​ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്​.

കെ.എസ്​.എഫ്​.ഇയിലെ ജീവനക്കാരുടെ ഇൻസ​െൻറീവ്​ ഒരു ലക്ഷത്തിൽ നിന്ന്​ 75,000 രൂപയാക്കി കുറച്ച രീതിയിൽ ബെവ്​കോയിലെ ജീവനക്കാരുടെ ബോണസും കുറക്കണമെന്നാണ്​ ധനവകുപ്പി​​െൻറ ആവശ്യം. മുഖ്യമന്ത്രിയുടെ കൂടി തീരുമാനത്തിലായിരിക്കും ബോണസി​​െൻറ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

അതേ സമയം, ബീവറേജസ്​ കോർപ്പറേഷനിലെ ബോണസ്​ കുറച്ചാൽ അത്​ തൊഴിലാളികളുടെ എതിർപ്പിന്​ കാരണമാവുമെന്ന്​ ആശങ്കയുണ്ട്​. സർക്കാറിന്​ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന സ്ഥാപനം എന്ന നിലയിലും കൂടുതൽ ജോലിയെടുക്കുന്നതും കൊണ്ടും ഉയർന്ന ബോണസ്​ നൽകണമെന്ന വാദമാവും തൊഴിലാളികൾ ഉയർത്തുക.

Tags:    
News Summary - BEVCO BONUS ISSUE-KERALA NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.