Posted On
date_range Updated On
date_range ആപ് പിന്‍വലിക്കാത്തത് അഴിമതി മൂടിവെക്കാന്‍ –ചെന്നിത്തല
തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ബെവ്കോ ആപ് തുര്‍ച്ചയായ രണ്ടാംദിവസവും തകരാറിലാവുകയും മദ്യവിതരണം കുഴപ്പത്തിലെത്തുകയും ചെയ്തതോടെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇത്രയും കുഴപ്പമുണ്ടായിട്ടും ആപ് പിന്‍വലിക്കേണ്ടതില്ലെന്ന് എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത് അഴിമതി മൂടിവെക്കാനാണ്. ബിവറേജസ് ഔട്ട്ലെറ്റുകളെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. അവ പൂട്ടുമെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയായെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.