Posted On
date_range Updated On
date_range ജനശതാബ്ദി എക്‌സ്പ്രസിൽ ടി.ടി.ഇ.യെ ആക്രമിച്ച് ഭിക്ഷക്കാരൻ; ടി.ടി.ഇയുടെ കണ്ണിന് പരുക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടി.ടി.ഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ചാണ് ടി.ടി.ഇ ജയ്സൺ ആണ് ആക്രമിക്കപ്പെട്ടത്. ഡി-11 കോച്ചിലാണ് സംഭവം നടന്നത്. ഭിക്ഷക്കാരൻ ആണ് ടി.ടി.ഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടി.ടി.ഇയെ ആക്രമിച്ചത്.
ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവിശ്യം ഇടിക്കാന്‍ വന്നുവെന്നും രണ്ടാമത്തെ വട്ടം തല്ലാൻ വന്നപ്പോള്‍ ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണയാണ് വലത്തെ കണ്ണിന് താഴെയായി പരുക്കേല്‍ക്കുകയായിരുന്നുവെന്ന് ടി.ടി.ഇ ജയ്‌സണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.