Posted On
date_range Updated On
date_range മേൽക്കൂര വഴി അകത്തുകടന്ന് ബാറ്ററി മോഷണം; ഒടുവിൽ പിടിയിൽ
നീലേശ്വരം: ബൈക്ക് വർക്ഷോപ്പിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ച രണ്ടുപേരെ നീലേശ്വരം പൊലീസ് പിടികൂടി. ഓർച്ചയിലെ ഷിബിൻ (19), മന്ദംപുറത്തെ ജിതിൻ രാജ് (19) എന്നിവരെയാണ് എസ്.ഐ കെ.പി. സതീഷ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 26ന് രാത്രി ഏഴിനും 27ന് രാവിലെ 6.10നും ഇടയിലാണ് മോഷണം. വർക്ക്ഷോപ് ഉടമ പള്ളിക്കര കറുത്ത ഗേറ്റിനടുത്ത മുരളിയുടെ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കെട്ടിടത്തിെൻറ മേൽക്കൂര വഴി അകത്തുകടന്നാണ് ബാറ്ററികൾ മോഷ്ടിച്ചത്. ഇവ പടന്നക്കാട്ടെ കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.