Posted On
date_range Updated On
date_range ബാർകോഴ: മാണിയുടെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും
കൊച്ചി: ബാർകോഴക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട വിജിലൻസ് കോടതി ഉത്തരവിനെതിരെ കെഎം മാണി നൽകിയ ഹർജിയിൽ ഹൈക്ക ോടതി ഇന്ന് വാദം കേൾക്കും. പലതവണ അന്വേഷണം നടത്തിയ ആരോപണം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നിരിക്കെ തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെതിരായാണ്, ഹർജി. സുപ്രീം കോടതി അഭിഭാഷകൻ മാണിക്കായി ഹാജരാക്കുമെന്ന് കരുതുന്നു. തുടരന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെതിരെ വിഎസ് അച്യുതാനന്ദനും ഹർജി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.