ബാർ കോഴ തുടരന്വേഷണം: പുതിയ നിയമഭേദഗതി തടസമാവില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: ബാർ കോഴ കേസിൽ തുടരന്വേഷണത്തിന് പുതിയ നിയമഭേദഗതി തടസമാവില്ലെന്ന് വിജിലൻസ്. കോഴ കേസിൽ സമർപ്പിച്ച തുടരന്വേഷണ ഹരജികൾ പരിഗണിക്കവെ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് വിജിലൻസ് സംഘം നിലപാടറിയിച്ചത്.

അഴിമതി നിരോധന നിയമ ഭേദഗതി‍യുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് സെപ്റ്റംബർ 18ന് പുറപ്പെടുവിക്കുമെന്ന് വിജലൻസ് കോടതി വ്യക്തമാക്കി. ഈ ഉത്തരവിന് ശേഷമായിരിക്കും തുടരന്വേഷണം വേണമെന്ന ഹരജികളിൽ കോടതി വിധി പുറപ്പെടുവിക്കുക.

സർക്കാറിന്‍റെ അനുമതിയില്ലാതെ അന്വേഷണങ്ങൾ പ്രഖ്യാപിക്കാൻ പാടില്ലെന്ന എന്നതാണ് പുതിയ നിയമ ഭേദഗതി.


Tags:    
News Summary - Bar Scam Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.