കൊല്ലം: ലോക്ഡൗൺ ലംഘിച്ച് കാമുകിയെ കാണാൻ കൊല്ലത്തെത്തിയ തിരുവനന്തപുരത്തെ അഭിഭാഷകൻ ഗൃഹ നിരീക്ഷണത്തിൽ കുടുങ്ങി. ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കാമുകിയുടെ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയ അഭിഭാഷകൻ കുടുങ്ങിയത്. ലോക്ക്ഡൗൺ കാലയളവിൽ പലതവണ ഈ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയിരുന്ന അഭിഭാഷകൻ ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെ അറിയിക്കുകയുമായിരുന്നു.
ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണമുള്ള പ്രദേശത്തു കൂടി പതിവായി ഇയാൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ജില്ല കലക്ടർക്ക് വിവരം നൽകുകയായിരുന്നു. കലക്ടർ ഈ വിവരം ചാത്തന്നൂർ പൊലിസിന ്‌കൈമാറി. അതിനിടെയാണ് യുവതിയുടെ വീട്ടിലേയ്ക്ക് ഇയാൾ എത്തിയത്. ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ചാത്തന്നൂരിൽ എത്തിയത്. പൊലിസിെൻറ നിർദേശപ്രകാരമെത്തിയ ആരോഗ്യപ്രവർത്തകർ ഈ വീട്ടിൽത്തന്നെ ഗൃഹനിരീക്ഷണത്തിൽ തുടരണമെന്ന് ഇയാളോട് ആവശ്യപ്പെടുകയായിരുന്നു.
ആറു മാസമാസം മുൻപ് യുവതിയുമായി രഹസ്യബന്ധം ആരംഭിച്ച അഭിഭാഷകൻ കഴക്കൂട്ടത്തുള്ള ഫ്‌ളാറ്റിൽ വച്ചാണ് യുവതിയുമായി കണ്ടുമുട്ടിയിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ബന്ധുവിെൻറ മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാൻ കോട്ടയത്തേയ്ക്ക് പോയ യുവതിയുടെ ഭർത്താവിന് ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം അവിടെ ഗൃഹനിരീക്ഷണത്തിൽ കഴിയേണ്ടിവന്നു.
ഇതോടെ അഭിഭാഷകൻ പിന്നീട് പലദിവസങ്ങളിലും വൈകുന്നേരം യുവതിയുടെ വീട്ടിലെത്തി പുലർച്ചെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയായിരുന്നു. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള വാഹനം പതിവായി വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അയൽക്കാർ കലക്ടർക്ക് പരാതി നൽകിയത്. അതിർത്തികടന്നു വന്നതിനാൽ 14 ദിവസം നിരീക്ഷണം പൂർത്തിയാക്കിയ ശേഷം മടങ്ങിയാൽ മതിയെന്ന് പൊലീസ് നിർദേശിച്ചതോടെ അഭിഭാഷകൻ കുടുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.