Posted On
date_range Updated On
date_range ശിശുദിന റാലി നിരോധിക്കണമെന്ന് ഹരജി
െകാച്ചി: ശിശുദിനറാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കുട്ടികളുടെ അവകാശം ഹനിക്കുന്നതാണ് റാലിയെന്ന് തിരുവനന്തപുരം സ്വദേശി വി.കെ. വിനോദ് നൽകിയ ഹരജിയിൽ ആേരാപിക്കുന്നു. കുട്ടികളെ സംഘടിപ്പിച്ച് എസ്.എം.വി സ്കൂൾ മൈതാനത്ത് സമ്മേളനവും തുടർന്ന് റാലിയും സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരായാണ് രക്ഷകർത്താവിെൻറ ഹരജി. രാവിലെ ഏഴിന് വീട്ടിൽനിന്നിറങ്ങുന്ന കുട്ടികൾ രാത്രി ഏഴോടെ മാത്രം തിരിച്ചെത്തുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഉച്ചക്ക് മൈതാനത്ത് ഉദ്ഘാടന പരിപാടിക്കും പിന്നീട് റാലിക്കും കുട്ടികളെ അണിനിരത്തുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കും. പ്രാഥമിക സൗകര്യങ്ങൾ പോലുമൊരുക്കാതെയാണ് റാലിയും സമ്മേളനവുമെന്നും ഹരജിയിൽ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.