Posted On
date_range Updated On
date_range വീണ്ടും ജാമ്യാപേക്ഷയുമായി വിൻെസൻറ്എം.എൽ.എ
തിരുവനന്തപുരം: അയൽവാസിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന എം. വിൻെസൻറ് എം.എൽ.എ വീണ്ടും ജാമ്യാപേക്ഷ ഫയൽ ചെയ്തു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച വാദം കേൾക്കും. ഇതേ കോടതിയാണ് ആദ്യ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ 19നാണ് അമിത ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 25 ദിവസമായി വിൻസെൻറ് റിമാൻഡിൽ കഴിയുകയാണ്. അയൽവാസിയായ വീട്ടമ്മയെ എം.എൽ.എ പീഡിപ്പിച്ചു എന്നാണ് പൊലീസ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.