കൊലക്കേസ്​ പ്രതിക്ക്​ കീഴ്​കോടതി നൽകിയ ജാമ്യം ജില്ല ​കോടതി റദ്ദാക്കി

തലശ്ശേരി: ഒന്നരവര്‍ഷത്തോളം പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതിക്ക് കോടതിയില്‍ ഹാജരായ ഉടനെ മജിസ്‌ട്രേട്ട് അനുവദിച്ച ജാമ്യം ജില്ല ജഡ്ജി റദ്ദാക്കി.

തളിപ്പറമ്പ് ബക്കളം വായാട്ടെ മൊട്ടൻറകത്ത് അബ്​ദുൽ ഖാദറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പരിയാരം കോരന്‍പീടികയിലെ മാടാളന്‍ വള്ളിയോട്ട് എം.വി. അബ്​ദുല്ലത്തീഫി​​​െൻറ ജാമ്യമാണ് തലശ്ശേരി ജില്ല സെഷന്‍സ് ജഡ്ജി ടി. ഇന്ദിര റദ്ദാക്കിയത്. പൊലീസി​​​െൻറ അപ്പീല്‍ അപേക്ഷ പരിഗണിച്ചാണ് നടപടി. ലത്തീഫിനോട് ഉടന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാകാനും നോട്ടീസയച്ചു. 

2017 ജനുവരി 26ന് പുലര്‍ച്ചയാണ് ഖാദര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചിനാണ്​ ലത്തീഫും കൊല്ലപ്പെട്ട ഖാദറി​​​െൻറ ഭാര്യ ഷരീഫയും ഒളികേന്ദ്രത്തില്‍നിന്ന്​ പുറത്തുവന്ന് നാടകീയമായി പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ അന്നുതന്നെ ജാമ്യവും ലഭിച്ചു.

ഖാദര്‍ കൊലക്കേസിന് പുറ​േമ കാപ്പ, മണല്‍ക്കൊള്ള തടയാന്‍ ശ്രമിച്ച ജില്ല പൊലീസ് ചീഫ് ശിവവിക്രമിനെയും പരിയാരം എസ്.ഐ രാജനെയും വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ 39 കേസുകളില്‍ പ്രതിയാണ് ലത്തീഫെന്നും ഇയാള്‍ ഇത്രയുംകാലം  എവിടെയായിരുന്നുവെന്നും കേസുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയില്‍ ബോധിപ്പിച്ചിരുന്നത്. 

Tags:    
News Summary - bail canceled- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.