Posted On
date_range Updated On
date_range വിദ്യാർഥിനിയെ പീഡിപ്പിച്ച ആയുർവേദ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
നാദാപുരം: ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആയുർവേദ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം തൂണേരി ഇഹാബ് ആശുപത്രിയിലെ ജീവനക്കാരനായ മാഹി സ്വദേശി ശ്രാവണ്‍ (25) ആണ് അറസ്റ്റിലായത്. ഇയാൾ തെറാപ്പിസ്റ്റാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. അതേസമയം, ഡോക്ടർ എന്ന പേരിലാണ് പ്രവർത്തിക്കുന്നതെന്നും പറയപ്പെടുന്നു.
പരിശോധനയ്ക്ക് മാതാവിനോടൊപ്പം എത്തിയ സ്കൂള്‍ വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.