Posted On
date_range Updated On
date_range കൊച്ചിയിൽ ഒാേട്ടാ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്
കൊച്ചി: കൊച്ചി കോർപറേഷൻ പരിധിയിൽ ഒാേട്ടാ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്. എറണാകുളം ടൗൺ, സൗത്ത് െറയിൽവെ സ്റ്റേഷനുകളിലെയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് പരിസരത്തെയും ൈഡ്രവർമാരാണ് ആദ്യം പണിമുടക്ക് തുടങ്ങിയത്. പിന്നീട് പണിമുടക്ക് കൊച്ചി കോർപറേഷൻ പരിധിയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
യൂബർ ടാകസിക്കാരെ തടഞ്ഞതിനെ തുടർന്ന് പൊലീസ് ഒാേട്ടാ ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഒാേട്ടാ തൊഴിലാളികളും യൂബർ ടാക്സിക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇന്നലെ രാത്രി 50 ഒാളം ഒാേട്ടാ ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് നിരന്തരമായി പീഢിപ്പിക്കുകയാണെന്ന് ഒാേട്ടാ ഡ്രൈവർമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.