Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ചങ്ങരംകുളം: എടപ്പാളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. വട്ടംകുളം മുതൂർ സ്വദേശി രതീഷി (39)നെയാണ് ചങ്ങരംകുളം എസ് ഐ റോബർട്ട് അറസ്റ്റ് ചെയ്തത്.
എടപ്പാളിൽ ഓട്ടോ ഡ്രൈവറാണ് പ്രതി. പരിചയത്തിലുള്ള ആൺകുട്ടിയെ കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് എടപ്പാളിലെ ലോഡ്ജിൽ എത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ചങ്ങരംകുളം പൊലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.