ബിന്ദു അമ്മിണി ആശുപത്രിയിൽ
Posted On
date_range Updated On
date_range ബിന്ദു അമ്മിണിയെ ഓട്ടോയിടിച്ച് അപകടപ്പെടുത്താൻ ശ്രമം
കൊയിലാണ്ടി: ബിന്ദു അമ്മിണിയെ രാത്രി ഓട്ടോയിടിപ്പിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. ശനിയാഴ്ച രാത്രി 9.30 ഓടെ പൊയിൽക്കാവ് ബസാറിലെ തുണിഷാപ്പ് അടച്ച് വീട്ടിലേക്ക് നടന്നു വരവേ വണ്ടിയിടിക്കുകയായിരുന്നു.
തലക്ക് പരിക്കേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽനിന്ന് പൊലീസ് പ്രാഥമിക മൊഴിയെടുത്തു. ഇടിച്ച ഓട്ടോ നിർത്താതെ പോയി. കൊയിലാണ്ടി സി.ഐയെ വിളിച്ച് അവർതന്നെ പരാതി അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.