തിരുവനന്തപുരം: ഗവ. ലോ കോളജുകളിൽ എൽഎൽ.ബി സീറ്റുകൾ വെട്ടിക്കുറച്ച സാഹചര്യത്തിൽ അധിക ബാച്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശ്രമം തുടങ്ങി. ഇതിനായി ബാർ കൗൺസിലിന് അപേക്ഷ സമർപ്പിക്കാനാണ് ധാരണ.
മന്ത്രിസഭ േയാഗത്തിെൻറ അംഗീകാരത്തോടെയായിരിക്കും നടപടി. ഏതെല്ലാം കോളജുകളിൽ അധിക ബാച്ച് എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. അധിക ബാച്ചുകൾ അനുവദിക്കുേമ്പാൾ അധ്യാപക തസ്തികയും സൃഷ്ടിക്കേണ്ടിവരും. ആദ്യഘട്ടത്തിൽ െഗസ്റ്റ്/കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ച് ബാച്ച് തുടങ്ങാനാണ് ആലോചന.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ലോ കോളജുകളിൽ 100 ത്രിവത്സര എൽഎൽ.ബി സീറ്റുകൾ ഉണ്ടായിരുന്നത് 60 ആയും പഞ്ചവത്സര ഇൻറഗ്രേറ്റഡ് എൽഎൽ.ബി കോഴ്സിൽ 80 സീറ്റുണ്ടായിരുന്നത് 60 ആയുമാണ് കുറച്ചത്. മൊത്തം 240 സീറ്റുകളാണ് കുറഞ്ഞത്. ഒരു ബാച്ചിൽ പരമാവധി സീറ്റുകളുടെ എണ്ണം 60 ആക്കി ബാർ കൗൺസിൽ നിജപ്പെടുത്തിയതോടെയാണ് സീറ്റുകൾ നഷ്ടപ്പെട്ടത്. അധിക ബാച്ച് ലഭിച്ചാൽ ഒാരോ കോഴ്സിലും 120 വീതം സീറ്റുകളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.