കൊ​ല്ലം ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം എ​ൻ.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ട​ൽ​ജി ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ബി.​ജെ.​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ സി.​കെ. പ​ത്മ​നാ​ഭ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ബി.ജെ.പി നേതൃത്വത്തിനെതിരെ പോര് മുറുക്കി അടൽജി ഫൗണ്ടേഷൻ

കൊല്ലം: ബി.ജെ.പി സംസ്ഥാന-ജില്ല നേതൃത്വത്തോട് സഹകരിക്കാതെ മാറി നിൽക്കുന്ന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച അടൽജി ഫൗണ്ടേഷന്‍റെ ഉദ്ഘാടനം നടത്തി.

ബി.ജെ.പിയുടെ മുൻനിര സംസ്ഥാന നേതാക്കൾ പങ്കെടുത്ത പരിപാടി സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വരുന്നത് മുടക്കാൻ ചിലർ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനസംഘം മുതൽ പ്രവർത്തിച്ച മുതിർന്ന നേതാക്കളെ പാർട്ടി വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥ സമരഭടന്മാരെ അദ്ദേഹം ആദരിച്ചു. ഫൗണ്ടേഷൻ പ്രസിഡന്‍റ് കെ. ശിവദാസൻ അധ്യക്ഷതവഹിച്ചു. ട്രഷറർ അഡ്വ. ജി. ഗോപകുമാർ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തി.

മുൻ സംസ്ഥാന വക്താവ് എം.എസ്. കുമാർ, ആർ.എസ്.എസ് വിഭാഗ് കാര്യകാരി സദസ്യൻ പട്ടത്താനം രാധാകൃഷ്ണൻ, ടി.എൻ. രമേശ്, പി.എസ്. ഗോപകുമാർ, കെ. വാസുദേവൻ, എം.വി. സോമയാജി, കിഴക്കനേല സുധാകരൻ, ബി. സജൻലാൽ എന്നിവർ സംസാരിച്ചു.

ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാറിന്‍റെ നിലപാടുകളോട് വിയോജിച്ച് മാറി നിൽക്കുന്ന മുൻ ജില്ല പ്രസിഡന്‍റുമാരായ കെ. ശിവദാസൻ, തുരുത്തിക്കര രാമകൃഷ്ണപിള്ള, കെ. വാസുദേവൻ നായർ, കിഴക്കനേല സുധാകരൻ, പട്ടത്താനം രാധാകൃഷ്ണൻ, വയക്കൽ മധു, മുൻ സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ, ആർ. രാധാകൃഷ്ണൻ, ബി. സജൻലാൻ, അഡ്വ.ജി. ഗോപകുമാർ എന്നിവരാണ് ഫൗണ്ടേഷന് നേതൃത്വം നൽകുന്നത്.

Tags:    
News Summary - Atalji Foundation intensifies fight against BJP leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.