Posted On
date_range Updated On
date_range നിയമസഭ തുടങ്ങി; യു.ഡി.എഫ് എം.എൽ.എമാരുടെ സത്യഗ്രഹം തുടരുന്നു
തിരുവനന്തപുരം: നിയമസഭാ കവാടത്തിൽ മൂന്ന് യു.ഡി.എഫ് എം.എൽ.എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിനവും തുടരുന്നതിനിടെ സഭാ നടപടികൾ ആരംഭിച്ചു. ചോദ്യോത്തരവേള തുടങ്ങിയ ഉടൻ എം.എൽ.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറോട് ആവശ്യെപ്പട്ടു. എന്നാൽ ഇന്നലെ തന്നെ അതിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് സ്പീക്കർ മറുപടി നൽകി.
എന്തായാലും സഭാ നടപടികൾ തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കില്ലെന്ന് ചെന്നിത്തല അറിയിച്ചു. ചോദ്യോത്തര വേള തുടരുകയാണ്. സഭാ സമ്മേളനം തുടങ്ങിയ ശേഷം ശബരിമല വിഷയം ഉന്നയിച്ച് പലതവണ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ജലീലിെൻറ ബന്ധുനിയമന വിവാദമുയർത്തി സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.