വ​നി​ത ക​മീ​ഷ​ൻ അം​ഗ​ത്തി​നു​നേ​രെ കൈ​യേ​റ്റം: നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ

കു​ന്നി​ക്കോ​ട്: വ​നി​ത ക​മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ലി​നെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നാ​ല്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ൽ. യൂ​ത്ത്​ കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം മു​ന്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ര്‍. സൂ​ര്യ​നാ​ഥ്, ത​ല​വൂ​ർ മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ൻ​റ് ഷൈ​ജു, പ്ര​വ​ര്‍ത്ത​ക​രാ​യ ത​ല​വൂ​ര്‍ പാ​ണ്ടി​ത്തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ടോം​സി, പ്രൈ​സ​ന്‍ എ​ന്നി​വ​രെ​യാ​ണ് കു​ന്നി​ക്കോ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. 

അ​ഞ്ചാം പ്ര​തി കോ​ണ്‍ഗ്ര​സ് ത​ല​വൂ​ര്‍ കു​രാ ബൂ​ത്ത് പ്ര​സി​ഡ​ൻ​റ് പാ​റ​വി​ള​വീ​ട്ടി​ല്‍ ഷാ​ജി​യെ നേ​ര​ത്തേ ത​ന്നെ അ​റ​സ്​​റ്റ് ചെ​യ്തി​രു​ന്നു. 2018 സെ​പ്റ്റം​ബ​ര്‍ പ​ത്തി​ലെ ഭാ​ര​ത് ബ​ന്ദ് ദി​ന​ത്തി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​നി​ത ക​മീ​ഷ​നം​ഗം കൊ​ല്ലം ക​രി​ക്കോ​ട് അ​ഫ്സ​ല്‍ കോ​ട്ടേ​ജി​ല്‍ ഷാ​ഫി​ദ ക​മാ​ലി​നും ഡ്രൈ​വ​ര്‍ ക​രി​ക്കോ​ട് നി​ഥി​ന്‍ മ​ന്ദി​ര​ത്തി​ല്‍ നി​ഥി​നു​മാ​ണ് മ​ര്‍ദ​ന​മേ​റ്റ​ത്. കൊ​ട്ടാ​ര​ക്ക​ര-​പ​ത്ത​നാ​പു​രം മി​നി ഹൈ​വേ​യി​ല്‍ ത​ല​വൂ​ര്‍ ന​ടു​ത്തേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ പ​ത്ത​നാ​പു​ര​ത്തേ​ക്ക് പോ​ക​വെ ഹ​ര്‍ത്താ​ല​നു​കൂ​ലി​ക​ളാ​യ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ മ​ർ​ദി​ച്ചെ​ന്നാ​ണ് ഷാ​ഹി​ദ ക​മാ​ല്‍ പൊ​ലീ​സി​ന് ന​ല്‍കി​യ പ​രാ​തി.

Tags:    
News Summary - Assault against womens commission member, four congress workers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.