Posted On
date_range Updated On
date_range അസ്ലം വധം: മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം
നാദാപുരം: യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത രണ്ട് പ്രധാന പ്രതികള്‍ക്കുകൂടി ജാമ്യംലഭിച്ചു. തലശ്ശേരി പാട്യം പത്തായക്കുന്ന് മുതിയങ്ങ സ്വദേശികളായ മീത്തലെ പുത്തന്‍ പുരയില്‍ ശ്രീജിത്ത് എന്ന നന്മ ശ്രീജിത്ത് (32), മാരഞ്ചേന്‍റവിട ഷിബു (33) എന്നിവര്‍ക്കാണ് കോഴിക്കോട് ജില്ല സെഷന്‍സ് കോടതി കഴിഞ്ഞദിവസം ജാമ്യം നല്‍കിയത്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ ജില്ലക്കാരായ പ്രധാന പ്രതികളായ ആറ് പേരുള്‍പ്പെടെ 11 പേരും ഇതോടെ ജാമ്യത്തിലിറങ്ങി. 2016 നവംബര്‍ 24 നാണ് ഇപ്പോള്‍ ജാമ്യം ലഭിച്ച രണ്ട് പ്രതികളെയും കേസനേഷിക്കുന്ന നാദാപുരം സി. ഐ ജോഷി ജോസും സംഘവും അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പ്രധാനപ്രതികളെ കൂടി പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.