Posted On
date_range Updated On
date_range അസ്ലം വധം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍കൂടി കസ്റ്റഡിയില്‍
നാദാപുരം: യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശികളായ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍കൂടി പൊലീസ് പിടിയിലായതായി സൂചന. പാട്യം പത്തായക്കുന്ന് മുതിയങ്ങ സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. നാദാപുരം സി.ഐ ജോഷി ജോസിന്‍െറ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രിയാണ് ഇരുവരെയും പിടികൂടിയത്. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിനുമുമ്പ് അദ്ദേഹത്തിനുനേരെ നടന്ന വധശ്രമക്കേസില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ടി.പി കൊല ചെയ്യപ്പെട്ട ശേഷമാണ് ചോമ്പാല്‍ പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ അറസ്റ്റിലായ ഇവരടങ്ങുന്ന സംഘത്തെ കോടതി വെറുതെ വിട്ടയക്കുകയായിരുന്നു. റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ നാദാപുരത്തത്തെി പ്രതികളെ ചോദ്യം ചെയ്തതായാണ് വിവരം. ഇവരുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.