Posted On
date_range Updated On
date_range അഷ്റഫ് തലപ്പുഴ നിര്യാതനായി
മാനന്തവാടി: തലപ്പുഴ മന്ദംകണ്ടി അഷറഫ് (55) നിര്യാതനായി. ഫുട്ബാളിനെ ഏറെ സ്നേഹിച്ച അഷ്റഫ് കളിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ സജീവമായിരുന്നു. മൂന്നു ദശാബ്ധം നീണ്ട പ്രവാസ ജീവിതത്തിനിടയിലും പിന്നീട് വയനാട് ജില്ലയിലും കളിക്കമ്പക്കാരുടെ കൂട്ടായ്മകളിലും ഫുട്ബാൾ സംഘാടനത്തിലും മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി വിശ്രമ ജീവിതം നയിക്കുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
35 വർഷം വയനാട് ജില്ലയിലും സൗദി അറേബ്യയിലുമായി ഫുട്ബാളുമായി ബന്ധപ്പെട്ട് വിവിധ കൂട്ടായ്മകളിലും സംഘടനകളിലും ഭാരവാഹിയിട്ടുണ്ട്. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ മെമ്പറും യു.എഫ്.സി കോബാർ ഫുട്ബാൾ ടീമിന്‍റെ സാരഥിയുമായിരുന്നു. ഭാര്യ: ദിൽഷാദ്, മക്കൾ: ഷർഹാൻ അഷറഫ്, ഷംനാദ് അഷറഫ്, ഖബറടക്കം തലപ്പുഴ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.