അരുദ്ധതി റോയ്
കൊച്ചി: ഡൽഹി വിമാനത്താവളത്തിലെ മലയാളി ഉദ്യോഗസ്ഥനിൽ നിന്ന് തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് എഴുത്തുകാരി അരുദ്ധതി റോയ്. ഒരിക്കൽ ഡൽഹി എയർപോർട്ടിൽ എത്തിയപ്പോൾ,തന്‍റെ ഐഡി കാർഡ് പരിശോധിച്ച മലയാളി സുരക്ഷാ ഉദ്യോഗസ്ഥൻ കേരളത്തിലും എപ്പോഴും പ്രശ്നങ്ങളിൽപ്പെടുന്ന അരുദ്ധതി ഉണ്ടെന്ന് പറഞ്ഞു എന്നാണ് അരുദ്ധതി തമാശ രൂപേണ പങ്കുവെച്ചത്. ഇതോടെ സദസ്സിൽ കൂട്ടച്ചിരി ഉയർന്നു.
‘മദർ മേരി കംസ് ടു മീ’ എന്ന തന്റെ പുസ്തക പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അരുന്ധതി. എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടന്ന ചടങ്ങിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതടക്കമുള്ള വിഷയങ്ങൾ സംസാരിച്ചു. അമ്മ മേരി റോയിയുടെ ഓർമകൾ പങ്കു വെക്കുന്നതാണ് പുസ്കതകം.
എഴുത്തുകാരി കെ.ആർ. മീര, അരുന്ധതി റോയുടെ സഹോദരൻ ലളിത് റോയ്, പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ എഡിറ്റർ ഇൻ ചീഫ് മാനസി സുബ്രമണ്യം, രവി ഡീസി, ജിഷ ജോൺ, രഞ്ജിനി മിത്ര തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പുസ്തകത്തിന്റെ ആഗോളതലത്തിലുള്ള ആദ്യ പൊതുപ്രകാശന ചടങ്ങായിരുന്നു സെന്റ് തെരേസാസ് കോളജിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.