കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കി കൊച്ചി കസ്റ്റംസ് ഓഫീസിലേക്ക്‌ അഭിഭാഷകരോടൊപ്പം ചോദ്യം ചെയ്യലിനായി വരുന്നു   ഫോട്ടോ: അഷ്കർ ഒരുമനയൂർ

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തു

കൊച്ചി: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട്​ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തു. രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ അർജുനെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. 

സ്വർണക്കടത്തിന് അർജുൻ ഉപയോ​ഗിച്ച കാർ കഴിഞ്ഞദിവസം തളിപ്പറമ്പ്​ കുളപ്പുറത്ത്​ കുന്നിൻമുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചുവന്ന സ്വിഫ്​റ്റ്​ കാറി​െൻറ നമ്പർ പ്ലേറ്റ്​ അഴിച്ചുമാറ്റിയ നിലയിൽ ഞായറാഴ്​ച വൈകീട്ട്​ പരിയാരം പൊലീസാണ്​ വാഹനം കുന്നിൻമുകളിലെ കാട്ടിനുള്ളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്​. അഞ്ചരക്കണ്ടി കൊയ്യോട്​ സ്വദേശിയും സി.പി.എം ബ്രാഞ്ച്​ അംഗവുമായിരുന്ന സജേഷി​െൻറ ഉടമസ്​ഥതയിലുള്ളതാണ്​ കാർ. ഇയാളെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

2.33 കിലോഗ്രാം സ്വര്‍ണവുമായി കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിലായത്. സ്വര്‍ണം കസ്റ്റംസ് പിടികൂടിയതറിഞ്ഞ് വിമാനത്താവളത്തിലെത്തിയ അർജുൻ മടങ്ങിപോകുകയായിരുന്നു

സി.പി.എമ്മിനെ മറയാക്കിയാണ് അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഡി.വൈ.എഫ്.ഐ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുനെ സ്ഥാനത്തുനിന്നും നീക്കിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. 

Tags:    
News Summary - Arjun Ayanki appeared for questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.