ആലഞ്ചേരിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് രാഷ്ട്രീയക്കളി -അതിരൂപത സംരക്ഷണ സമിതി

കൊച്ചി: ഭൂമിയിടപാട് കേസില്‍ സുപ്രീം കോടതിയില്‍ കേരള സര്‍ക്കാര്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് രാഷ്ട്രീയക്കളിയെന്ന് അതിരൂപത സംരക്ഷണ സമിതി. ഇതേ സര്‍ക്കാര്‍ തന്നെയാണ് കേസില്‍ കള്ളപ്പട്ടയം കണ്ടെത്തിയതെന്നും സമുദായങ്ങളുടെ വോട്ടിലാണല്ലോ ഇടതുപക്ഷ രാഷ്ട്രീയക്കസേരകളുടെ നിലനിൽപ്പെന്നും അവർ പറഞ്ഞു.

ഈ സത്യവാങ്മൂലം വിലയില്ലാത്തതും അസത്യവുമാണ്. ഭൂമിയിടപാടുകേസ് പഠിച്ച എല്ലാ കമീഷനുകളും കമ്മിറ്റികളും കാനോനികമായും സിവിലായും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് തന്നെയാണ് റിപ്പോര്‍ട്ടു ചെയ്തത്. പൗരസ്ത്യ കാനന്‍ നിയമം 191 പ്രകാരം രൂപതയില്‍ ഭരണ നിര്‍വഹണച്ചുമതലയും ജുഡീഷ്യല്‍ അധികാരവുമുള്ളത് രൂപത അധ്യക്ഷനാണ്.

അദ്ദേഹത്തിന്‍റെ കാലത്ത് നടന്ന ഇടപാടുകളില്‍നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാകില്ല. ആദായ നികുതി വകുപ്പ് എറണാകുളം അതിരൂപതക്ക് കോടികളുടെ പിഴ ചുമത്തിയതും ഭൂമിയിടപാടിലുണ്ടായ ക്രമക്കേടുകളുടെയും കള്ളപ്പണത്തിന്‍റെയും പേരിലാണ്. കെ.പി.എം.ജി റിപ്പോര്‍ട്ടിലും ഭൂമിയിടപാടിലെ കള്ളത്തരങ്ങൾ പുറത്തുവന്നു. കേരളത്തിലെ സര്‍ക്കാറിനു മാത്രം ഇതൊന്നും പ്രശ്നമല്ല. ഇവിടെയാണ് അവിശുദ്ധ ബന്ധം.

Tags:    
News Summary - Archdiocese Protection Committee against Clean certificate for Alencherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.