?????? ??. ???????????

അർച്ചന കൊലക്കേസ്: പ്രതിയായ സംവിധായകന്​ ജീവപര്യന്തവും പിഴയും

തിരുവനന്തപുരം: അർച്ചന കൊലക്കേസിൽ പ്രതിയായ സീരിയൽ സംവിധായകന് ജീവപര്യന്തം കഠിന തടവിനും 2,10,000 രൂപ പിഴയും. സീരിയൽ സംവിധായകൻ ദേവൻ കെ. പണിക്കർ എന്ന തൃശൂർ സ്വദേശി ദേവദാസി​നെയാണ്​ (40) തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് ജഡ്​ജി ജെ. നാസർ ശിക്ഷിച്ചത്​. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും തെളിവ് നശിപ്പിച്ചതിന് അഞ്ചു വർഷം തടവും 10,000 രൂപ പിഴയുമാണ്​ ശിക്ഷ. എന്നാൽ, ശിക്ഷകൾ ഒ​േര കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. പിഴ തുക അർച്ചനയുടെ പിതാവിന് നൽകാനും ഉത്തരവിൽ പറയുന്നു.

ദേവദാസ്​ രണ്ടാം ഭാര്യ നല്ലില സ്വദേശിനി അർച്ചന എന്ന സുഷമയെ നിലവിളക്കുകൊണ്ട് തലക്കടിച്ച് വീഴ്ത്തി കൈകാലുകൾ കെട്ടി ഇട്ടശേഷം വെട്ടുകത്തികൊണ്ട് തലയിലും മുഖത്തും വെട്ടിപ്പരിക്കേൽപിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 ഡിസംബർ 31ന് വൈകീട്ട് ആറിന്​ വട്ടിയൂർക്കാവ് ചിത്രമൂല ലെയിനിൽ കളഭം എന്ന പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽനിന്ന് അസഹനീയമായ ദുർഗന്ധം പുറത്തുവന്നതിനെ തുടർന്നാണ്​ നാട്ടുകാർ വിവരം അറിയുന്നത്​.​ മൃതദേഹം പുഴുവരിച്ചനിലയിലായിരുന്നു. അർച്ചന കൊല്ലപ്പെട്ട്​ ഒരാഴ്ച കഴിഞ്ഞ് അർച്ചനയുടെ മാതാവ് വസന്ത ആത്മഹത്യ ചെയ്തു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ മൃത​േദഹത്തിൽനിന്നുകിട്ടിയ സൂക്ഷ്​മജീവികളുടെ വളർച്ച കണക്കാക്കിയാണ് മരണം നടന്ന സമയം ശാസ്ത്രീയമായി തെളിയിച്ചത്. കേസിൽ നിർണായകമായത് ഒന്നാംസാക്ഷിയും അയൽവാസിയുമായ പത്മാവതിയുടെ മൊഴിയാണ്.

അർച്ചനയുമായുള്ള വിവാഹം ആദ്യഭാര്യ അറിഞ്ഞിരുന്നില്ല. പിന്നീട്​ ദേവദാസ്​ അർച്ചനയിൽനിന്ന്​ വിവാഹമോചനത്തിന് ശ്രമിച്ചു. പരസ്പര സമ്മതത്തോടുകൂടിയ വിവാഹമോചനത്തിൽനിന്ന് അർച്ചന പിന്മാറി. ഇതോടൊപ്പം ബ്യൂട്ടീഷ്യനായ അർച്ചനയുടെ ചാരിത്ര്യത്തിലുള്ള സംശയവും ​കൊലക്ക്​ കാരണമായെന്നാണ്​ പ്രോസിക്യൂഷൻ കേസ്. 17 സാക്ഷികളെയും 27 രേഖകളും 22 തൊണ്ടിമുതലുകളും വിചാരണസമയത്ത് തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.എ. ഹക്കിം, നന്ദു പ്രകാശ്, ആറ്റിങ്ങൽ പ്രിയൻ എന്നിവർ ഹാജരായി.

Tags:    
News Summary - archana murder- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.