പെരിന്തൽമണ്ണ: പകുതി വിലയിൽ സ്കൂട്ടറും ലാപ്ടോപ്പും തയ്യൽ മെഷീനും നൽകാമെന്ന് വിശ്വസിച്ച് പണം തട്ടിയ സംഭവത്തിൽ പെരിന്തൽമണ്ണയിൽ അപേക്ഷ സ്വീകരിച്ചത് നജീബ് കാന്തപുരം എം.എൽ.എയുടെ ഓഫിസ് വഴിയായത് ജനങ്ങളിൽ വിശ്വാസ്യത കൂട്ടി. നജീബ് കാന്തപുരം പ്രധാന ഭാരവാഹിയായ മുദ്ര ചാരിറ്റബിൾ ട്രസ്റ്റ് എം.എൽ.എയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
പകുതിവിലക്ക് സ്കൂട്ടറിന് അപേക്ഷ ക്ഷണിച്ചതായി എം.എൽ.എയുടെ ഓഫിസിൽനിന്ന് വാർത്താകുറിപ്പും ഇറക്കിയിരുന്നു. മുദ്ര ചാരിറ്റബിൾ ട്രസ്റ്റ് വഴി നൽകുന്ന ആനുകൂല്യമാണെങ്കിലും എം.എൽ.എ ഓഫിസിൽ അപേക്ഷ നൽകാനാണ് പറഞ്ഞതെന്നതിനാൽ പണം മുടക്കിയവർക്ക് വിശ്വാസ്യത കൈവന്നിരുന്നു.
ഇത്തരത്തിൽ പകുതി പണം നൽകിയവർ 40 ദിവസം കൊണ്ട് വസ്തുക്കൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലഭിക്കാതായതോടെ സെപ്റ്റംബറിൽ തന്നെ പരാതി അറിയിച്ചിരുന്നു.
എന്നാൽ, വലിയ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ലഭിക്കാനുള്ള താമസമാണ് തുക വൈകാൻ കാരണമായി മറുപടി നൽകിയത്.
മറ്റ് സ്ഥലങ്ങളിൽ ഉപകരണങ്ങളുടെ വിതരണചടങ്ങിലാണ് ജനപ്രതിനിധികൾ ഭാഗമായെങ്കിൽ പെരിന്തൽമണ്ണയിൽ തട്ടിപ്പ് നടത്തിയവരുടെ കണ്ണിയായി എം.എൽ.എയും അദ്ദേഹത്തിന്റെ ഓഫിസും പ്രവർത്തിച്ചതായാണ് പരാതിയുയർന്നിരിക്കുന്നത്.
മുഴുവൻ അപേക്ഷകരും പിടിയിലായ അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകിയതെന്നും ബാക്കിയെല്ലാം സുതാര്യമാണെന്നുമാണ് നജീബ് കാന്തപുരം എം.എൽ.എ പറയുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.